നീതിയുടെ പര്യായം അംബേദ്കർ: വി.ടി. ബൽറാം


നീതി സങ്കൽപ്പങ്ങളുടെയും മനുഷ്യാന്തസ്സിന്റെയും പ്രതീകമാണ് ഡോ. ബി.ആർ. അംബേദ്കർ എന്ന് കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി. ബൽറാം അഭിപ്രായപ്പെട്ടു. കേരളത്തിലും ജാതീയത ശക്തമായി നിലനിൽക്കുന്നുണ്ടെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്റൽ വിദ്യാർത്ഥി നിധിൻ രാജിന്റെ ആത്മഹത്യയെന്നും അദ്ദേഹം പറഞ്ഞു.

നിരന്തരമായ ആത്മനവീകരണത്തിലൂടെ ജനാധിപത്യ മനസ്സിനെ രൂപപ്പെടുത്തുക മാത്രമാണ് വ്യക്തിക്കും സമൂഹത്തിനും മുന്നോട്ടുപോകാനുള്ള മാർഗമെന്നും ബൽറാം കൂട്ടിച്ചേർത്തു. തൃത്താലയിൽ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അംബേദ്കർ ജയന്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഷീദ് കൊഴിക്കര അധ്യക്ഷത വഹിച്ചു. കെപിസിസി നിർവ്വാഹക സമിതിയംഗം സി. വി. ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി പി. വി. മുഹമ്മദ് അലി, ജില്ലാ പഞ്ചായത്തംഗം ടി. കെ. സുനിൽകുമാർ, പട്ടികജാതി പട്ടികവർഗ്ഗ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ഇ. രാജൻ, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി. വി. സുകുമാരൻ, എം. മണികണ്ഠൻ, വി. മുഹമ്മദ് കുഞ്ഞി, കുഞ്ഞിമോൻ മാവറ, പി. ടി. ഷംസുദ്ധിൻ, ഇ. രാജേഷ്, രേഖ മണികണ്ഠൻ, പ്രീത ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം