സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്

കേരളത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ് . 22 കാരറ്റ് സ്വർണം പവന് 1,11,080 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 13,885 രൂപയിലാണ് വ്യാപാരം. കഴിഞ്ഞ ദിവസത്തെ റെക്കോർഡ് മുന്നേറ്റത്തിൽ നിന്നും ഗ്രാമിന് 215 രൂപയും പവന് 1720 രൂപയുടെ കുറവുമാണ് ഇന്നുണ്ടായിരിക്കുന്നത് . 18 കാരറ്റ് സ്വർണത്തിന് പവന് 91,280 രൂപയും ഗ്രാമിന് 11,410 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് സ്വർണത്തിനാകട്ടെ ഗ്രാമിന് 8,885 രൂപയും പവന് 71,080 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,730 രൂപയും പവന് 45,840 രൂപയുമാണ് ഇന്നത്തെ വില.

വെളളിവിലയിൽ ഇന്ന് കാര്യമായ മാറ്റം ഇല്ല. വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 260 രൂപയും 10 ഗ്രാമിന് 2,600 എന്ന നിലയ്ക്കുമാണ് വ്യാപാരം നടക്കുന്നത്.പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില റെക്കോർഡ് കുതിപ്പ് നടത്തിയിരുന്നെങ്കിലും പിന്നീട് അസംസ്‌കൃത എണ്ണവിലയും ഡോളറിന്റെ മുന്നേറ്റവുമെല്ലാം സ്വർണത്തിന്റെ ഇടിവിനു കാരണമായി. ഒരു ഘട്ടത്തില്‍ പവന് ഒരു ലക്ഷത്തിനും താഴേക്ക് പോയ ശേഷമാണ് വീണ്ടും ഏപ്രിൽ 8 നു റെക്കോർഡ് മുന്നേറ്റം രേഖപ്പെടുത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം