എലിവിഷം ഉള്ളിൽച്ചെന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്


ഭർതൃവീട്ടിൽ വെച്ച് എലിവിഷം ഉള്ളിൽച്ചെന്നതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇരട്ടക്കുളം നെല്ലിയാംകുന്നം ഇടത്തിൽകോളനി അബ്ദുൽ റഹ്മാന്റെ ഭാര്യ അസ്ന (20) ആണ് മരിച്ചത്. ഗവ.ഗേൾസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ് മരിച്ച അസ്‌ന. വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലായ അസ്നയെ കഴിഞ്ഞ ദിവസം ആലത്തൂർ, എറണാകുളം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി വഷളായതിനെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. ചൊവ്വ രാവിലെയാണ് ഡോക്ടർമാർ യുവതിയുടെ മരണം സ്ഥിരീകരിച്ചത്.

കാവശ്ശേരി ചുണ്ടക്കാട് പെരിങ്ങോട്ടുകുന്ന് വീട്ടിൽ ഹനീഫയുടെ മകളാണ് അസ്ന.കഴിഞ്ഞ വർഷം ഏപ്രിൽ 20നായിരുന്നു അസ്നയുടെയും അബ്ദുൽ റഹ്മാന്റെയും വിവാഹം. പ്ലസ്ടു വിദ്യാർഥിനി അസ്നയെ ഭർത്താവിന്റെ മാതാവ് വീട്ടുജോലികൾ മുഴുവൻ ചെയ്യിപ്പിച്ച ശേഷം സ്കൂളിൽ പോകാൻ അനുവദിച്ചിരുന്നുള്ളു,

ഇത് അസ്നയ്ക്കു മാനസികവിഷമങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നാണ് വിവരം. ഇക്കാര്യം അസ്നയുടെ ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ബന്ധുക്കളുടെ പരാതി അന്വേഷിച്ചു തുടർനടപടി എടുക്കുമെന്ന് പോലീസ് അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം