പട്ടാമ്പി പാലത്തിന് താഴെ ഭാരതപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി


പട്ടാമ്പി: പട്ടാമ്പി പാലത്തിന് താഴെ ഭാരതപ്പുഴയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് പുഴയിൽ മൃതദേഹം പൊങ്ങിക്കിടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടത്. വിവരമറിഞ്ഞ് പട്ടാമ്പി പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. പുഴയിൽ നിന്നും മൃതദേഹം കരയ്ക്ക് കയറ്റാനുള്ള നടപടികൾ ഉദ്യോഗസ്ഥർ ആരംഭിച്ചു. ആളെ തിരിച്ചറിയാനായി സമീപ പ്രദേശങ്ങളിലെ കാണാതായവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം