കുതിച്ചുയർന്ന് സ്വർണവില; വെടിനിർത്തലിൽ വിപണി ഉണർന്നു

കൊച്ചി: ഇറാൻ -യു.എസ് വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുതിച്ചുയർന്ന് സ്വർണവില. ഒറ്റയടിക്ക് ഗ്രാമിന് 365 രൂപയും പവന് 2,920 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 14,100 രൂപയും പവന് 1,12,800 രൂപയുമായി.അന്താരാഷ്ട്ര മാർക്കറ്റിൽ ട്രോയ് ഔൺസിന് 4,804.14 ഡോളറാണ് വില. വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ 143.83 ​ഡോളറാണ് കൂടിയത്. 3.09 ശതമാനമാണ് വർധന.

ഇന്നലെ യു.എസ് -ഇറാൻ അനിശ്ചിതത്വം മൂലം സ്വർണവില ഇടിഞ്ഞിരുന്നു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. പവന് 1,09,880 രൂപയും ഗ്രാമിന് 13,735 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര മാർക്കറ്റിൽ സ്പോട്ട് ഗോൾഡിന് 8.25 ഡോളർ കുറഞ്ഞ് 4,648.48 ആയിരുന്നു. തിങ്കളാഴ്ച കേരളത്തിൽ ഒരുഗ്രാമിന് 13670 രൂപയും പവന് 1,09,360 രൂപയുമായിരുന്നു വില.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം