2026 കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ തൃത്താലയിൽ നിന്നും മത്സരിക്കുന്നത് ഒൻപത് പേര്. ആകെ 16 ആളുകളാണ് മത്സരാർത്ഥികളാകാൻ അപേക്ഷ നൽകിയത്. അവസാനഘട്ട പരിശോധനയ്ക്കും അയോഗ്യതക്കുടുവിൽ 9 പേരാണ് മത്സര രംഗത്തുള്ളത്. 5 പാർട്ടി സ്ഥാനാർത്ഥികളും നാല് സ്വതന്ത്രന്മാരും ആണ് മത്സരത്തിനുള്ളത്.
എൽഡിഎഫ് സ്ഥാനാർത്ഥിയായി മന്ത്രിയും മുൻ എംഎൽഎയുമായ എം ബി രാജേഷ്, ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി വി ടി ബൽറാം, ബിജെപി സ്ഥാനാർത്ഥിയായി വി ഉണ്ണികൃഷ്ണൻ മാസ്റ്റർ, എസ്ഡിപിഐ സ്ഥാനാർത്ഥിയായി ഷഹീർ ചാലിപ്പുറം, ബിഎസ്പി സ്ഥാനാർത്ഥിയായി അഡ്വക്കേറ്റ് കീർത്തി ജയാനന്ദൻ എന്നിവരാണ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി മത്സരിക്കുന്നത്. 
സ്വതന്ത്ര സ്ഥാനാർഥികളായി കോതച്ചിറ സ്വദേശി അബ്ബാസ്, പട്ടാമ്പി കീഴായൂർ സ്വദേശി ബലരാമൻ, കോതച്ചിറ ടിടി ബാലരാമൻ, കക്കാട്ടിരി മല സ്വദേശി രാജേഷ് എന്നിവരാണ് മത്സരിക്കുന്നത്. പ്രമുഖ സ്ഥാനാർത്ഥികളായ എം.ബി രാജേഷിനും വി.ടി ബൽറാമിനും അപരന്മാർ മത്സര രംഗത്തുണ്ട്. എൽഡിഎഫ് - യുഡിഎഫ് മുന്നണികൾക്ക് പുറമെ ബിജെപി - എസ്ഡിപിഐ സ്ഥാനാർത്ഥികൾ പ്രതീക്ഷയിലാണ്.
