കുമ്പിടി കാറ്റാടിക്കടവില്‍ ഭാരതപ്പുഴയോരത്ത് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി


ഭാരതപ്പുഴയോരത്ത് അസ്ഥികൂടം കണ്ടെത്തി, ആനക്കര പഞ്ചായത്തിലെ കുമ്പിടി കാറ്റാടിക്കടവിൽ ഭാരതപ്പുഴയോരത്താണ് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ പുഴയോരത്ത് എത്തിയ പ്രദേശവാസികളാണ് തലയോട്ടിയും ശരീരഭാഗങ്ങളും ചിതറിക്കിടക്കുന്ന നിലയിൽ കണ്ടത്.തലയോട്ടിയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളും പുഴയുടെ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന നിലയിലായിരുന്നു,പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അസ്ഥികൂടം വിദഗ്ധ പരിശോധനകൾക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

അസ്ഥികൂടം സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്നും എത്ര കാലം പഴക്കമുള്ളതാണെന്നും ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ വ്യക്തമാകൂ ,പ്രദേശത്ത് നിന്ന് ആരെങ്കിലും കാണാതായിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഡിഎൻഎ പരിശോധനാ ഫലവും പുറത്തുവരുന്നതോടെ മരണകാരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം