പാലക്കാട് BJP പ്രവർത്തകർ വോട്ടർമാർക്ക് നൽകിയെന്ന് ആരോപണം. പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. കണ്ണാടി മേഖലയിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കോൺഗ്രസ് പ്രവർത്തകരാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. ദൃശ്യങ്ങൾ പകർത്തിയവരെ ഭീഷണിപ്പെടുത്തി NDA സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. അടിച്ചു കരണകുറ്റി പൊട്ടിക്കുമെന്ന് ഭീഷണി.
ബിജെപി പ്രവർത്തകർ എത്തിയത് 3 കാറുകളിലായാണ്. ബിജെപി നൽകിയത് 5000 രൂപയാണെന്ന് കെഎസ്‌യു ജില്ലാ നേതൃത്വം അറിയിച്ചു. കാറിൽ നിന്ന് ഇറങ്ങി സ്ത്രീ ജില്ലയിലെ വോട്ടർക്ക് പണം നല്കുകയായിരുന്നു. വൃദ്ധയുടെ വീടിന്റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു. അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു.
അവിടെ കുറച്ചുനേരം സംസാരിക്കുകയും വൃദ്ധയുടെ കൈയിലേക്ക് പണം നൽകുകയുമായിരുന്നു. ഈ സമയം കാറിൽ എൻഡിഎ സ്ഥാനാർത്ഥിയുണ്ടായിരുന്നു. പണം കൊടുക്കുന്നതിൻ്റെ ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ ചിത്രീകരിച്ചിരുന്നു. ഇത് മനസ്സിലാക്കിയ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഇവരോട് തട്ടിക്കയറുകയും ചെയ്യുന്നുണ്ട്. ഇതിൻ്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
