ഇരുട്ടടി; സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്‌ഷെഡിങുമായി കെഎസ്ഇബി

കൊച്ചി: കനത്ത ചൂടിനിടെ തിരിച്ചടിയായി സംസ്ഥാനത്തെ അപ്രഖ്യാപിത ലോഡ്‌ഷെഡിങ്. ഗ്രാമ-നഗര ഭേദമില്ലാതെ ദിവസവും പലസമയങ്ങളിലായി വൈദ്യുതി മുടങ്ങുകയാണ്. ലോഡ് റസ്ട്രിക്ഷന്‍ എന്ന പേരിലാണ് നിലവിലെ നിയന്ത്രണം. ഒരാഴ്ച മുൻപുതന്നെ വടക്കൻ ജില്ലകളിലെ ചില ഭാഗങ്ങളിൽ ലോഡ് ഷെഡിങ് തുടങ്ങിയിരുന്നു.

എന്നാൽ ലോഡ് ഷെഡിങ് ആരംഭിച്ചിട്ടില്ലെന്നും വൈദ്യുതി പ്രതിസന്ധി നേരിടാൻ ചില നിർദേശങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തുകയാണെന്നുമാണ് ­കെഎസ്ഇബി അധികൃതർ നൽകുന്ന വിശദീകരണം. ചൂട് തുടർന്നാൽ 30 മിനിറ്റ് വരെയുള്ള നിയന്ത്രണങ്ങൾ രാത്രിയിൽ ഉണ്ടായേക്കാമെന്നും വിവരമുണ്ട്.

അതിനിടെ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള അപക്ഷേയില്‍, വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ തീരുമാനം നീട്ടിയതും കെഎസ്ഇബിയ്ക്ക് തിരിച്ചടിയായി. കമ്മീഷന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തി വീണ്ടും അപേക്ഷ നല്‍കാനാണ് നിര്‍ദ്ദേശം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം