കുറ്റിപ്പുറത്ത് ദേശീയപാതയിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം


മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം കൈലാസിന് സമീപം ദേശീയപാതയിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ആറ് കാറുകളും, ഒരു ബസും, ഒരു ലോറിയും ഉൾപ്പെടെ ആകെ എട്ട് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്. അപകടത്തിന്റെ കാരണം, പരിക്കേറ്റവരുടെ എണ്ണം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനനുസരിച്ച് അപ്ഡേറ്റ് ചെയ്യുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം