തൃത്താല കണ്ണനൂരിലെ നാല് കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; ചികിത്സയിൽ


വിഷു ആഘോഷിക്കാൻ ചെന്നൈയിൽ നിന്ന് പട്ടാമ്പിയിലേക്ക് എത്തിയ കുടുംബത്തിലെ നാല് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെ ഹോട്ടലിൽ നിന്ന് വെള്ളപ്പവും മുട്ടക്കറിയും കഴിച്ചതിന് പിന്നാലെയാണ് ഒമ്പതംഗ കുടുംബത്തിലെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

തൃത്താല കണ്ണനൂർ ചള്ളക്കര വീട്ടിൽ ശരത് കുമാറിൻ്റെ മക്കളായ അക്ഷര (7), അക്ഷിത് (3), രാമദാസൻ്റെ മക്കളായ അഭിറാം (13), അനഘ (11) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. വീട്ടിലെത്തിയതിന് ശേഷം കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും ഉണ്ടായപ്പോൾ മുതിർന്നവർക്ക് വയറുവേദനയാണ് അനുഭവപ്പെട്ടത്.

കുട്ടികളെ ആദ്യം പട്ടാമ്പി താലൂക്ക് ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റി. നിലവിൽ മൂന്ന് കുട്ടികൾ തൃശൂരിൽ ചികിത്സയിൽ തുടരുകയാണ്. ഇവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം