തൃത്താല ഹൈസ്കൂൾ 1976–77 എസ്.എസ്.എൽ.സി ബാച്ച് കൂട്ടായ്മയായ “ഒരുമ” തൃത്താല കെ.ബി. മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചു. സഹപാഠിയും സ്കൂൾ അദ്ധ്യാപികയുമായ ഫൗസിയ ടീച്ചർ സ്വാഗതം ചെയ്ത ചടങ്ങിൽ വിജയ രാഘവൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ഹിബാബ് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ സഹപാഠിയായ യൂസഫ് തൃത്താല ആത്മകഥാരൂപത്തിൽ രചിച്ച “വരുവെട്ടുവഴികൾ” എന്ന പുസ്തകം വി.ടി. വാസുദേവൻ മാസ്റ്റർ, അതിലെ കഥാപാത്രമായ വട്ടേനാട് ഹൈസ്കൂളിലെ രേണുക ടീച്ചർക്കു നൽകി പ്രകാശനം ചെയ്തു. വെള്ളിയാംകല്ല് പാർക്കിലെത്തുന്ന നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് സഹായമായി “ഒരുമ” നൽകിയ വീൽചെയർ പാർക്ക് മാനേജർ അഞ്ജലി ഏറ്റുവാങ്ങി.
കൂടാതെ പടിഞ്ഞാറങ്ങാടി പെയിൻ ആന്റ് പാലിയേറ്റീവ് കേന്ദ്രത്തിന് സഹപാഠിയായ മധു മേഴത്തൂർ നൽകിയ സംഭാവന സംഘാടകനായ റഷീദ് മാസ്റ്റർ ഏറ്റുവാങ്ങി. തുടർന്ന് പരിചയം പുതുക്കലും കലാപരിപാടികളും നടന്നു. അടുത്ത 50-ാം വാർഷികത്തിൽ വീണ്ടും ഒത്തുചേരാമെന്ന പ്രതിജ്ഞയോടെ സംഗമം സമാപിച്ചു.

