പരാജയഭീതി മൂലം സിപിഎം അക്രമം അഴിച്ചുവിടുന്നു: സി.വി. ബാലചന്ദ്രൻ


ചാലിശ്ശേരി: സി.പി.എം. പരാജയഭീതി മൂലം ആക്രമങ്ങൾ അഴിച്ചുവിടുകയാണെന്ന് കെ.പി.സി.സി. നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ ആരോപിച്ചു. ചാലിശ്ശേരി മയിലാടിക്കുന്ന് പ്രദേശത്ത് യു.ഡി.എഫിന്റെ പ്രചാരണ ഫ്ലക്സ് ബോർഡുകൾ രാത്രിയിൽ മോഷ്ടിക്കുകയും നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ചാലിശ്ശേരി മണ്ഡലം യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാലിശ്ശേരി പഞ്ചായത്ത് തുടർച്ചയായി നാലാം തവണയും ഭരിക്കുന്ന യു.ഡി.എഫിന്റെ മുന്നേറ്റവും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ശക്തമായ പ്രചാരണവും സി.പി.എം.യെ വിറളിപ്പിച്ചിരിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് അക്രമങ്ങൾ അഴിച്ചുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ അധ്യക്ഷത വഹിച്ചു.

യു.ഡി.എഫ് തൃത്താല നിയോജക മണ്ഡലം ചെയർമാൻ ടി.കെ. സുനിൽകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി കെ. ബാബു നാസർ, മണ്ഡലം കൺവീനർ റസാക്ക് പുളിയഞ്ഞാലിൽ, മുഹമ്മദാലി ആനപ്പറമ്പിൽ, റോബർട്ട് തമ്പി, പി.ഐ. യൂസഫ്, പി.എ. നൗഷാദ്, കെ.വി.കെ. മൊയ്തു, സലീം ചാലിശ്ശേരി, സജീഷ് കളത്തിൽ, വി.ആർ. പ്രകാശ് എന്നിവർ സംസാരിച്ചു.

തിരഞ്ഞെടുപ്പ് തലേന്ന് പാതിരാത്രിയിൽ മയിലാടിക്കുന്ന് പ്രദേശത്ത് കൂറ്റൻ ഫ്ലക്സ് ബോർഡ് ഫ്രെയിം ഉൾപ്പെടെ മോഷ്ടിക്കപ്പെടുകയും മൂന്ന് ഫ്ലക്സ് ബോർഡുകൾ കീറി നശിപ്പിക്കുകയും ചെയ്തതായി യു.ഡി.എഫ് ആരോപിച്ചു. സംഭവത്തിൽ ചാലിശ്ശേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം