പൊന്നാനിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പൊന്നാനിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.അകലാട് കാട്ടിലപ്പള്ളി മഹ്ളറക്ക് സമീപം താമസിക്കുന്ന ശിഹാബ് (38) ആണ് മരണപ്പെട്ടത്

ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പൊന്നാനി പോലീസ് സ്റ്റേഷൻ സമീപം ബുധനാഴ്ച്ച രാത്രി 9.45 ഓടെയാണ് കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. 

അപകടത്തിൽ ഗുരുതരമായി പരിക്ക്പറ്റിയ ഇദ്ദേഹത്തെ പൊന്നാനി ആംബുലൻസ് പ്രവർത്തകർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം