
പട്ടാമ്പി- തൃത്താല റോഡിൽ ഞാങ്ങാട്ടിരിയിലാണ് അപകടം. ഇന്ന് പുലർച്ചെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നെടുമ്പാശ്ശേരി എയർ പോർട്ടിൽ യാത്രക്കാരെ ഇറക്കി കോട്ടക്കലിലേക്ക് പോകുന്ന ഓട്ടോയാണ് അപകടത്തിൽപെട്ടത്.
കോട്ടക്കൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൂറ്റനാട് നിന്ന് തൃത്താല വഴി പോകേണ്ടതായിരുന്നു ഓട്ടോ. വഴിമാറി പട്ടാമ്പി തൃത്താല വഴി പോകുമ്പോഴാണ് അപകടം നടന്നത്.