കൂറ്റനാട് വാവനൂരിൽ വീടിന് തീപിടിച്ചു

വാവനൂർ-ചാത്തനൂർ റോഡിൽ പൂരാട്ടിൽ രവീന്ദ്രനാഥൻ്റെ തറവാടിനോട് ചേർന്ന ഔട്ട് ഹൗസാണ് തീ കത്തി നശിച്ചത്. ഇന്ന് (വ്യാഴം) ഉച്ചയ്ക്കാണ് സംഭവം. ജ്യോത്സ്യൻ രവീന്ദ്രനാഥ് പൂജയ്ക്ക് വേണ്ടി ശേഖരിച്ചു വച്ചിരുന്ന ദ്രവ്യങ്ങളാണ് ഔട്ട് ഹൗസിൽ ഉണ്ടായിരുന്നത്. പൂമുഖത്ത് കൂട്ടിയിട്ടിരുന്ന ചകിരി, വിറക് എന്നിവയിലാണ് ആദ്യം തീ പിടിച്ചത്. പെട്ടെന്നു തന്നെ വീടിൻ്റെ മുകളിലേക്ക് തീപടർന്നു കയറി മുൻ ഭാഗം കത്തി നശിച്ചു. പട്ടാമ്പിയിൽ നിന്ന് രണ്ട് യൂനിറ്റ് ഫയർ റസ്‌ക്യൂ ടീം എത്തിയാണ് തീയണച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം