കലാശക്കൊട്ട് ഇന്ന്: വിധിയെഴുത്തിന് മുന്നോടിയായി കേരളം ആവേശത്തിന്റെ ഉച്ചകോടിയിൽ

കേരളം ആര് ഭരിക്കണമെന്നത് തീരുമാനിക്കുന്ന ദിനത്തിന് ഇനി രണ്ട് ദിവസം മാത്രം ബാക്കിയിരിക്കെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ആവേശം ഉച്ചകോടിയിലെത്തി. വോട്ടർമാരുടെ മനസ്സിലേക്ക് കടക്കാനുള്ള അവസാന ശ്രമമായി മുന്നണികൾ ഇന്നേക്ക് കലാശക്കൊട്ടുമായി രംഗത്തിറങ്ങുകയാണ്. രാവിലെ മുതൽ റോഡ് ഷോകളും റാലികളും നടത്തി സ്ഥാനാർത്ഥികൾ പ്രചാരണം ശക്തമാക്കും.

ഉച്ചയ്ക്കു ശേഷം മണ്ഡലാടിസ്ഥാനത്തിൽ കലാശക്കൊട്ടുകൾ സംഘടിപ്പിക്കും. പല സ്ഥലങ്ങളിലും മൂന്ന് മുന്നണികളും ഒരേ കേന്ദ്രങ്ങളിൽ പരിപാടികൾ നടത്തുന്നതിനാൽ ആവേശം കൂടിയ സാഹചര്യത്തിൽ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് കൂടാതെ കേന്ദ്രസേനയും വിന്യസിച്ചിട്ടുണ്ട്.

എൽഡിഎഫ് തുടർഭരണം ലക്ഷ്യമിടുമ്പോൾ, പത്ത് വർഷത്തിന് ശേഷം അധികാരത്തിലേക്ക് തിരിച്ചുവരാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. താമര വിരിയിച്ച് അധികാരത്തിൽ നിർണായക പങ്ക് വഹിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. അവസാനഘട്ടത്തിൽ എല്ലാ മുന്നണികളും ശക്തമായ പ്രചാരണം തുടരുകയാണ്.

ഇന്ന് വൈകിട്ട് ആറോടെ പരസ്യപ്രചരണം അവസാനിക്കും. തുടർന്ന് പൊതു ഇടങ്ങളിൽ പ്രചാരണം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. നാളെ നിശബ്ദ പ്രചരണ ദിനമായിരിക്കും. വ്യാഴാഴ്ച സംസ്ഥാനത്തെ വോട്ടർമാർ നിർണായക വിധി രേഖപ്പെടുത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം