
കൂറ്റനാട്: കറുകപുത്തൂർ- അക്കിക്കാവ് റോഡ് നവീകരണത്തിലെ നിരന്തരമായ അനാസ്ഥയിലും അഴിമതിയിലും പ്രതിഷേധിച്ച് കോൺഗ്രസ് പെരിങ്ങോട് മേഖല കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. എ.കെ.ജി വെള്ളാംകുണ്ട് റോഡിൽ നടന്ന പ്രതിഷേധ സംഗമം കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മുരളി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് മെംബർ അഡ്വ. സി.പി ഫർഹത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിമാരായ സുധീർ പെരിങ്ങോട്, കെ.എം സലീം തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് ഒ.എം.എ കരീം സ്വാഗതവും നൗഫൽ നന്ദിയും പറഞ്ഞു.