ശ്രീനാരായണ ഗുരു സർവകലാശാല സ്പോർട്‌സ് മീറ്റ് സമാപന സമ്മേളനം പട്ടാമ്പിയിൽ


പട്ടാമ്പി: കൊല്ലം ശ്രീനാരായണഗുരു ഓപൺ സർവക ലാശാല സ്പോർട്സ് മീറ്റിന്റെ സമാപന സമ്മേളനവും ട്രോഫി സമ്മാനിക്കലും മെയ്ഒന്നിന് രാവിലെ 10 മണിക്ക് പട്ടാമ്പി എസ് എൻ ജി എസ് ഗവണ്മെന്റ് കോളജിൽ നടത്തുമെന്ന് സ്പോർട്സ് കമ്മിറ്റി ജനറൽ കൺവീ നർ-അഡ്വ.ജി.സുഗുണൻ അറിയിച്ചു. സർവകലാശാല സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ അത്ലറ്റിക്സ്, അക്വാട്ടിക്സ് വോളിബോൾ, ഫു ട്ബോൾ ചാംപ്യൻഷിപ്പുകളുടെ വിജയികൾക്കുള്ള ട്രോഫികൾ ശ്രീനാരായണഗുരു സർ വകലാശാല വൈസ്-ചാൻസലർ വി.പി ജഗതിരാജ് സമ്മാനിക്കും. പട്ടാമ്പി എസ് എൻ ജി എസ് ലേണെഴ്സ് സെന്ററാണ് സംസ്ഥാന സ്പോർട്സ് മീറ്റ് ചാമ്പ്യന്മാർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം