കുമരനല്ലൂർ സ്പോട്ട് ഫിറ്റിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഓരോ അംഗത്തിന്റെയും ശാരീരികാവസ്ഥകളെ അനുസൃതമാക്കി പരിശീലനവും വ്യായാമവും ചിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
പടിഞ്ഞാറങ്ങാടി പ്രിവന്റിഫൈ ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കുമരനല്ലൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ വച്ച് നടന്ന ക്യാമ്പ് ഡോ. അജയൻ ഉദ്ഘാടനം ചെയ്തു. സ്പോർട് ഫിറ്റ് ട്രെയിനറും സ്പോട്ട് കുമരനെല്ലൂർ സെക്രട്ടറിയു മായ ഡോ. വി.കെ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.
കെ പി കമറുദ്ദീൻ, ഹംസ കോമത്ത്, കെ.കെ. അബ്ദുൽ ഖാദർ ഹാജി, കെ നൂറുൽ അമീൻ ,ഷാഹുൽഹമീദ്, സി എം അലി, മുഹമ്മദാലി വി കെ, കെ.ബാലൻ, ടി. ടി.നൗഷാദ്, യു. മാധവൻകുട്ടി, സ്പോട്ഫിറ്റ് അസിസ്റ്റന്റ് ട്രെയിനർ കെ ജംഷി എന്നിവർ നേതൃത്വം നൽകി.
