കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൂറ്റനാട് യൂണിറ്റിന് പുതിയ നേതൃത്വം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂറ്റനാട് യൂണിറ്റിന്റെ ദ്വൈവാർഷിക ജനറൽബോഡി യോഗവും 2026–28 വർഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും 40-ാം വാർഷിക ആഘോഷവും കുടുംബ സംഗമവും മുതിർന്ന വ്യാപാരികളെ ആദരിക്കുന്ന ചടങ്ങും കലാപരിപാടികളും സഹിതം സമുചിതമായി നടന്നു. കൂറ്റനാട് സംഗമം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡണ്ടും പാലക്കാട് ജില്ലാ പ്രസിഡണ്ടുമായ ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.ആർ. ബാലൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.പി. ഷക്കീർ റിപ്പോർട്ടും ട്രഷറർ ടി.വി. സുധീർ വരവ്-ചിലവ് കണക്കുകളും അവതരിപ്പിച്ചു.

2026–28 വർഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പിൽ കെ.ആർ. ബാലനെ പ്രസിഡന്റായി ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ടി.പി. ഷക്കീർ ജനറൽ സെക്രട്ടറിയായും പി.വി. സുധീർ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി സുബാഷ് ടി.എൻ, സലിം ചുങ്കത്ത്, സുകുമാരൻ എന്നിവരും സെക്രട്ടറിമാരായി ശശി പ്രീമിയർ, സത്യരാജ്, ബിനീഷ് പി.ബി എന്നിവരും ചുമതലയേറ്റു. തുടർന്ന് യൂണിറ്റിന്റെ രൂപീകരണകാലം മുതൽ പ്രവർത്തിച്ചു വരുന്ന മുതിർന്ന വ്യാപാരികളെ ചടങ്ങിൽ ആദരിച്ചു.

പരിപാടിയുടെ ഭാഗമായി കാലിക്കറ്റ് ഷാസ് മ്യൂസിക്കൽ ബാൻഡ് അവതരിപ്പിച്ച സംഗീതവിരുന്നും വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. ഭാരവാഹി തെരഞ്ഞെടുപ്പ് ജില്ലാ ജനറൽ സെക്രട്ടറി കെ.എ. ഹമീദ് മുഖ്യ വരണാധികാരിയായി നടന്നു. ജില്ല സെക്രട്ടറി വി. പ്രജിത്ത്, സംസ്ഥാന കൗൺസിലർ ഷമീർ വൈക്കത്ത്, തൃത്താല മണ്ഡലം ജനറൽ സെക്രട്ടറി മുജീബ്റഹ്മാൻ, ട്രഷറർ എ.കെ. അബൂബക്കർ, യൂത്ത് വിംഗ് പ്രസിഡണ്ട് കെ.വി. റിയാസ്, വനിത വിംഗ് ജനറൽ സെക്രട്ടറി രാധിക, വാർഡ് ലീഡർ പി.വി. ഉമർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം