ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും പ്രഖ്യാപിക്കും


സംസ്ഥാനത്തെ ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിന് പിന്നാലെ തന്നെ സർട്ടിഫിക്കറ്റുകളുടെ വിതരണവും ആരംഭിക്കും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 22-നായിരിക്കും പ്രസിദ്ധീകരിക്കുക. ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ പുനർ മൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. 

ഇതിന്റെ ഫലം മെയ് അവസാന വാരത്തോടെ പുറത്തുവിടും. പ്ലസ് വൺ പരീക്ഷാ ഫലം ജൂൺ 10-ന് പ്രഖ്യാപിക്കും.അധ്യാപകർക്ക് അക്കാദമിക് സ്പിരിറ്റ് ഇല്ലാത്തത് അംഗീകരിക്കാൻ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി. അത്തരം കാര്യങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. വിദ്യാർത്ഥികൾക്കായുള്ള പഠന പിന്തുണാ ക്ലാസുകൾ നിലവിൽ പൂർത്തിയായിട്ടുണ്ട്

. രാവിലെ 7.30 മുതൽ 10.30 വരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരുന്നത്. കനത്ത ചൂട് രേഖപ്പെടുത്തിയ ജില്ലകളിൽ വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് ഓൺലൈനായാണ് ക്ലാസുകൾ നടത്തിയത്. വിവിധ കാരണങ്ങളാൽ ക്ലാസുകൾ നടത്താൻ സാധിക്കാത്ത സ്ഥലങ്ങളിൽ നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം മാർക്ക് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം