തൃത്താല കുമ്പിടിയിൽ സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരികൾക്ക് നേരെ ആക്രമണം


കുമ്പിടിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന രണ്ട് യുവതികൾക്ക് നേരെ അക്രമം നടന്നു. ചുറ്റികയ്ക്ക് സമാനമായ ആയുധം ഉപയോഗിച്ചാണ് അക്രമി ആക്രമണം നടത്തിയത്. ഇരുവർക്കും തലക്കാണ് പരിക്കേറ്റത്.

തിങ്കളാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. തുണികൊണ്ട് മുഖം മറച്ചെത്തിയ അക്രമിയാണെന്ന് യുവതികൾ പൊലീസിന് മൊഴി നൽകി. സംഭവസ്ഥലത്തിന് സമീപമുള്ള സിസിടിവി ക്യാമറകൾ ബക്കറ്റ് കൊണ്ട് മൂടിയ നിലയിലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

പരിക്കേറ്റ യുവതികളെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തൃത്താല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം