കപ്പൂർ പഞ്ചായത്തിലെ യുവ സംരംഭകർക്ക് ശിൽപശാല നടത്തി


കപ്പൂർ: യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും സംരംഭക സാധ്യതകൾ പരിചയപ്പെടുത്തുകയും ചെയ്യുന്നതിനായി കപ്പൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ യുവ സംരംഭകർക്കായി ശിൽപശാല സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പാറയിൽ രാജീവ് അധ്യക്ഷത വഹിച്ചു.

അലി കുമരനല്ലൂർ, ഷരീഫ് അന്നിക്കര, ഷിഹാബ് കൊള്ളനൂർ, ടി.ടി. നസീമ, എം.എം. അഷ്റഫ്, വ്യവസായ വികസന ഓഫീസർ വി. കിരൺ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിവിധ മേഖലകളിൽ സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങളും അവസരങ്ങളും ശിൽപശാലയിൽ പങ്കുവെച്ചു.

ഡിജിറ്റൽ മാർക്കറ്റിംഗ് വിഷയത്തിൽ മുഹമ്മദ് നസീം ക്ലാസെടുത്തു. ബാങ്കിംഗ് സംബന്ധമായ വിഷയങ്ങളിൽ എ. ദിൽഷ പരിശീലനം നൽകി. നിരവധി യുവ സംരംഭകർ പങ്കെടുത്ത ശിൽപശാല പങ്കാളികൾക്ക് പ്രയോജനകരമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം