അക്ഷരജാലകം അവാർഡുകൾ സമ്മാനിച്ചു


അക്ഷരജാലകം ബുക്സ് ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ അധ്യാപക അവാർഡുകളും ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി.എൻ പണിക്കർ പുരസ്‌കാരവും വിതരണം ചെയ്തു. കൂറ്റനാട് പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ കവി പി. രാമൻ അവാർഡുകൾ വിതരണം ചെയ്തു.

അജിത പി.നായർ (പൂനെ), ഖുത്തുബുദ്ധീൻ അമരിയിൽ (മലപ്പുറം),കെ.ടി സരള (പാലക്കാട്) എന്നിവർ മികച്ച അധ്യാപകർക്കുള്ള അക്ഷരജാലകം ഗുരുശ്രേഷ്ഠ പുരസ്കാരം  ഏറ്റുവാങ്ങി. മികച്ച ഗ്രന്ഥശാലാ പ്രവർത്തകന് നൽകുന്ന അക്ഷരജാലകം പി.എൻ പണിക്കർ പുരസ്‌കാരം ബിപിനു ആറങ്ങോട്ടുകരയ്ക്ക് സമ്മാനിച്ചു.അംബേദ്കർ അവാർഡ് നേടിയ ടി. സുഹറ, കെ. രാവുണ്ണി, സംസ്ഥാന നീന്തൽ മത്സരത്തിൽ ഇരട്ട സ്വർണ്ണം നേടിയ ഹുസൈൻ തട്ടത്താഴത്ത് എന്നിവരെ ആദരിച്ചു.

ഹുസൈൻ തട്ടത്താഴത്തിൻ്റെ 'മൊല്ലാക്കാന്റെ നോവും വെളിച്ചപ്പാടിന്റെ കല്പനയും ' എന്ന കഥാസമാഹാരത്തെ അധികരിച്ച് ഡോ. ടി.വി സ്മിതാ ദാസ് പുസ്തക പരിചയം നടത്തി.സതീശ് കാക്കരാത്ത്, ടി.വി.എം അലി, കെ.കെ പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.രാമനുണ്ണി മേലേതിൽ, കെ പി ഉണ്ണികൃഷ്ണൻ, വീരാൻ, എന്നിവർ കവിതയും അവതരിപ്പിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം