കേരള ചിക്കൻ ഔട്ട്ലെറ്റ് മുതുതലയിൽ ഉദ്ഘാടനം ചെയ്തു


സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന കേരള ചിക്കന്റെ ജില്ലയിലെ 11-ാമത്തെ ഔട്ട്ലെറ്റ് മുതുതല ഗ്രാമ പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു. പെരുമുടിയൂർ പുതിയ ഗേറ്റിൽ പ്രവർത്തനം ആരംഭിച്ച ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം മുഹമ്മദ് മുഹ്സിൻ എം.എൽ.എ നിർവഹിച്ചു.

മുതുതല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി മണി അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ഐശ്വര്യ ശ്രീനിവാസൻ, മുതുതല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംല, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ബി അബ്ബാസ്, സംരംഭക റൈഹാന ഇസ്മയിൽ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം