ഞാങ്ങാട്ടിരി പിഷാരത്ത് അഡ്വ. എച്ച്. നാരായണൻ (ഉണ്ണി–56) നിര്യാതനായി. എറണാകുളം ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തൃത്താല മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്, തൃത്താല ഗ്രാമപഞ്ചായത്ത് അംഗം, ഞാങ്ങാട്ടിരി എ.യു.പി സ്കൂൾ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ച് പൊതുരംഗത്ത് സജീവമായിരുന്നു.
ഞാങ്ങാട്ടിരി യു.പി സ്കൂൾ പ്രധാനധ്യാപകനും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എൻ. പി. അച്യുത പിഷാരടിയുടെയും സരസ്വതി പിഷാരസ്യാരുടെയും മകനാണ്. ഭാര്യ: ഭാവന നാരായണൻ (അധ്യാപിക, ഞാങ്ങാട്ടിരി എ.യു.പി സ്കൂൾ). മക്കൾ: കൃഷ്ണപ്രസാദ് (എംബിബിഎസ് വിദ്യാർത്ഥി), പവിത്ര നാരായണൻ (ബിഎഎംഎസ് വിദ്യാർത്ഥി).സഹോദരിമാർ: സുമ, ഭാരതി.അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ (തിങ്കൾ) ഞാങ്ങാട്ടിരി എ.യു.പി സ്കൂളിന് അവധി പ്രഖ്യാപിച്ചതായി ഹെഡ്മാസ്റ്റർ അറിയിച്ചു.
