
ചാലിശ്ശേരി: പൊന്നാനി പാർലമെൻ്റ് അംഗം എം.പി.അബ്ദുസ്സമദ് സമദാനി എം.പി.യുടെ വികസനഫണ്ടിൽ നിന്നും ചാലിശ്ശേരി അറക്കൽ സെന്ററിൽ അനുവദിച്ച മിനി മാസ്സ് ലൈറ്റ്ന്റെ ഉദ്ഘാടനം നടന്നു.ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് യു.കെ.സുരേഷ് ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷക്കീന അക്ബർ ഉദ്ഘാടനം നിർവ്വഹിച്ചു.
പതിനൊന്നാം വാർഡ് മെമ്പർ സജീഷ് കളത്തിൽ സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹുസൈൻ പുളിയഞ്ഞാലിൽ,റസാഖ് പുളിയഞ്ഞാലിൽ,യൂസഫ് പണിക്കവീട്ടിൽ, കെ.ബാബുനാസർ,പി.എം.അബ്ദുറഹ്മാൻ, സിദ്ധിഖ് അവുങ്ങാട്ടിൽ,ഡോ:മുരുകദോസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
റിയാസ് മൊയ്‌തീൻ നന്ദി പറഞ്ഞ പരിപാടിയിൽ യു. ഡി. എഫ്.നേതാക്കളായ എ.എം.ഷഫീക്ക്,ഫൈസൽ മാസ്റ്റർ, സി.വി.മണികണ്ഠൻ,പ്രദീപ് ചെറുവാശ്ശേരി,പി.സി കുഞ്ഞിപ്പ,ജോസ് പൗനാൻ,കുഞ്ഞുമോൻ അളിയൻ,ജലീൽ നരിക്കാട്ടിൽ സലീം ചാലിശ്ശേരി റഫീഖ് അവുങ്ങാട്ടിൽ, ജിജു ജേക്കബ്,റീന പോൾ, റീസ ജോൺ തുടങ്ങിയവരും പ്രവർത്തകരും, നാട്ടുകാരും പങ്കെടുത്തു.