ചാലിശ്ശേരി പൂരം നാളെ; പ്രസിദ്ധമായ പതിർവാണിഭം ഇന്ന്


ചാലിശേരി മുലയം പറമ്പത്ത് കാവ് പൂരാഘോഷം ഞായറാഴ്ച ആഘോഷിക്കും. ശനിയാഴ്ചവൈകിട്ട് മുതൽ കാർഷിക സമൃദ്ധിയുടെ ഓർമയും പഴമയുടെ പെരുമയും വിളിച്ചോതി ഭഗവതിക്ഷേത്ര പരിസരത്ത് പതിർ വാണിഭം ശനിയാഴ്ച നടക്കും. 

ശനിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച പുലർച്ചെ വരെയാണ് ക്ഷേത്രപരിസരത്ത് പരമ്പരാഗതമായി നടത്തിവരാറുള്ള പതിർവാണിഭം നടക്കുക. ഉപ്പുമുതൽ കർപ്പൂരം വരെയുള്ള സാധനങ്ങൾ പതിർവാണിഭ സ്ഥല ത്തുനിന്ന് ലഭ്യമാണ് ഉണക്കമത്സ്യമാണ് വാണിഭത്തിലെ പ്രധാന ഇനം. ആദ്യകാലങ്ങളിൽ കൊയ്ത്തു കഴിഞ്ഞാൽ ജന്മിയിൽനിന്ന് കൂ ലിയായി കിട്ടുന്ന നെല്ലിൻെറ പതിരു കൊടുത്താണ് ഉണക്കമത്സ്യം വാങ്ങി യിരുന്നത്. അങ്ങനെയാണ് പതിരു വാണിഭമെന്ന പേരുവന്നത്.

പതിർവാണിഭത്തിൽ കൊമ്പൻസ്രാവ് മുതൽ നാട്ടിൻപുറത്ത് കാണുന്ന വരാൽവരെ വില്പനയ്ക്ക് വരും കൂടാതെ വിവിധതരം മൺപാത്ര ങ്ങൾ, പഴവർഗങ്ങൾ, കത്തികൾ, മുറം, കൈക്കോ ട്ടുതായ, കയറുകൾ, പച്ചക്കറിവിത്തുകൾ, പായകൾ, ചൂൽ, പച്ചക്കറി എന്നിവയടക്കമുള്ള വസ്തുക്കളുടെ വിൽപന നടക്കും. 

പൂരത്തിനോട് അനുബന്ധിച്ച് മൂന്ന് ദിവസം കരിപ്പാലീസ് ന്യൂലൈറ്റ് കമ്മിറ്റിയുടെ നേതൃത്യത്തിൽ മുക്കുട്ട മുതൽ മെയിൻ റോഡ് സെൻ്റർ വരെ നാലുകിലോമീറ്റർ ദൂരംഒരുക്കിയ വൈദ്യുതി ദീപാലങ്കാരത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം വെള്ളിയാഴ്ച രാത്രി കമ്മിറ്റി പ്രസിഡൻ്റ് ശശി കരിപ്പാലി നിർവ്വഹിച്ചു.

ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി എട്ടിന് നടപ്പുര മേളവും നടക്കും ഞായറാഴ്ച രാവിലെ വിശേഷാൽ പൂജകൾ നടക്കുംഉച്ചക്ക് 1.30 ന് ദേവസ്വം പൂരം എഴുന്നെള്ളിക്കും വൈകീട്ട് നടക്കുന്ന കൂട്ടി എഴുന്നെള്ളിപ്പിൽ മൂന്ന് ജില്ലകളിലെ പൂരാഘോഷങ്ങളിൽ നിന്നായി നാൽപതോളം ഗജവീരന്മാർ അണിനിരക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം