മഹിളാ കോൺഗ്രസ്–വനിതാ ലീഗ് സംയുക്ത കൺവെൻഷൻ


കൂറ്റനാട്: മഹിളാ കോൺഗ്രസിന്റെയും വനിതാ ലീഗിന്റെയും തൃത്താല നിയോജക മണ്ഡലം കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗയാത്ര’യ്ക്ക് ഈ മാസം 16-ാം തീയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് കൂറ്റനാട് വമ്പിച്ച സ്വീകരണം നൽകുമെന്ന് അറിയിച്ചു.ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച കൺവെൻഷനിൽ മഹിളാ കോൺഗ്രസ് കപ്പൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജിഷി ഗോവിന്ദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എസ്.എം.കെ. തങ്ങൾ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റഷീദ് കൊഴിക്കര, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.പി. ഫാത്തിമ, വനിതാ ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് നഫീസ വാകയിൽ, ചാലിശ്ശേരി, തൃത്താല, പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റംല വീരാൻകുട്ടി, ജയന്തി വിജയകുമാർ, ടി. ശശിരേഖ, തൃത്താല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുജാത, കെ. ഷർമിള, സി.കെ. ശോഭന, വനജ മോഹനൻ, പ്രിയ സുരേഷ്, പ്രിയ പ്രമോദ്, എൻ.വി. മുംതാസ്, കെ. റയ്‌ഹാനത്ത് തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം