
കൂറ്റനാട്: കേരള മീഡിയ പേഴ്സൺസ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ മുതിർന്ന പത്രപ്രവർത്തകരെ ആദരിച്ചു. കെ.എം.പി.യു സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദരവ് സമർപ്പണ ചടങ്ങ് വ്യാഴാഴ്ച കൂറ്റനാട് പ്രസ് ക്ലബ് ൽ നടന്നു.
തൃത്താല മേഖല പ്രസിഡന്റ് ടി.വി.എം. അലി, മേഖല രക്ഷാധികാരി വീരാവുണ്ണി മുള്ളത്ത് എന്നിവർക്കാണ് സംസ്ഥാന സമിതിയുടെ പ്രത്യേക ആദരവ് കൈമാറിയത്. അനുമോദന സമ്മേളനം പാലക്കാട് ജില്ലാ രക്ഷാധികാരി സി. മൂസ പെരിങ്ങോട് ഉദ്ഘാടനം ചെയ്തു. ജില്ലാ
സെക്രട്ടറി കെ.ജി. സണ്ണി അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് അഷറഫ് മുഖ്യാതിഥിയായി.
പാലക്കാട് ജില്ലാ സെക്രട്ടറി കെ.ജി. സണ്ണിയും സംസ്ഥാന സമിതി അംഗം എ.സി. ഗീവർ ചാലിശ്ശേരിയും ചേർന്നാണ് ആദരവ് കൈമാറിയത്. ജില്ലാ ട്രഷറർ പ്രദീപ് ചെറുവാശ്ശേരി, മേഖല സെക്രട്ടറി വി. രഘുകുമാർ, ശിവപ്രസാദ്, മേഖല ട്രഷറർ മുഹമ്മദ് റഹീസ് എന്നിവർ സംസാരിച്ചു. എ.സി. ഗീവർ ചാലിശ്ശേരി സ്വാഗതവും ഇസ്മായിൽ പെരുമണ്ണൂർ നന്ദിയും പറഞ്ഞു. ആദരവ് സ്വീകരിച്ച ടി.വി.എം. അലിയും വീരാവുണ്ണി മുള്ളത്തും മറുപടി പ്രസംഗം നടത്തി.