500 ക്ലബ്ബുകൾക്ക് ഫുട്ബോളുകൾ വിതരണം ചെയ്തു


തൃത്താല മണ്ഡലത്തിൽ കേരളോത്സവത്തിൽ പങ്കെടുത്ത 500 ക്ലബ്ബുകൾക്ക് ഫുട്ബോളുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു. ഫുട്ബോൾ താരം ഐ എം വിജയൻ മുഖ്യാതിഥിയായി. 

കൂറ്റനാട് കാണിച്ചിറക്കൽ മാൾ എസ്റ്റിഡിയോ ടറഫിൽ നടന്ന പരിപാടിയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ആർ കുഞ്ഞുണ്ണി അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ടി വി നിഷ , അഡ്വ.നിഷ ,കെ പി വിബിലേഷ്, ജനപ്രതിനിധകൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം