
മാട്ടായ: പട്ടാമ്പി മാട്ടായ യെസ് ഇംഗ്ലീഷ് സ്കൂളിലെ തിബ്യാൻ, റൗള, ഖുർആൻ കെ.ജി വിഭാഗം കുട്ടികളുടെ കോൺവൊക്കേഷൻ ചടങ്ങ് സമാപിച്ചു. ചടങ്ങ് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സിറാജുദ്ധീൻ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു.ഖുർആൻ കെ.ജി പഠനം വിജയകരമായി പൂർത്തിയാക്കിയ നൂറോളം വിദ്യാർത്ഥികൾക്ക് സ്ഥാനവസ്ത്രവും കോഴ്‌സ് പൂർത്തീകരണ സർട്ടിഫിക്കറ്റും കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് സിദ്ധീഖ് സഖാഫി വിതരണം ചെയ്തു.
യെസ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ ഹക്കീം ബുഖാരി അധ്യക്ഷത വഹിച്ചു. മാനേജർ അബൂബക്കർ സിദ്ധീഖ് മാസ്റ്റർ, സ്കൂൾ ഡയറക്ടർ അബ്ബാസ് ടി, പി.ടി.എ പ്രസിഡന്റ് ഇ.വി. അബ്ദുൽ നസീർ സലഫി, അബ്ദുൽ അസീസ് മുസ്ലിയാർ, കരീം സഖാഫി മാട്ടായ, ഷറഫുദ്ധീൻ ബുഖാരി, സഫ്‌വാൻ സഅദി, മുഹമ്മദ് ഹനീഫ സഅദി, അബ്ദുൽ കരീം ഫാളിലി, ഷാജഹാൻ ഫാളിലി, മുഹമ്മദ് അലി അഹ്സനി, ബിലാൽ സഖാഫി, സൈഫുദ്ധീൻ സഖാഫി, ഷാഫി അദനി, അഷ്‌റഫ് അൽ ഹസനി, ഹംസ കറുകപുത്തൂർ, സൈനുൽ ആബിദ് സഖാഫി, സുഹൈൽ അൽ ഹസനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.