തൃത്താല: തൃത്താല പൈതൽ ജാറം ആണ്ട് നേർച്ച ഫെബ്രുവരി 12 വ്യാഴാഴ്ച വിവിധ മതപരിപാടികളോടെ ആഘോഷിക്കും.നേർച്ച ദിനത്തിൽ രാവിലെ 6ന് മൗലീദ് പാരായണവും, 7ന് കൂട്ട സിയാറത്തും ഖുർആൻ പാരായണവും നടക്കും. ഉച്ചക്ക് 1.30ന് കൊടികയറ്റം നിർവഹിക്കും. രാത്രി 10ന് ഖുർആൻ ഖത്തം ദുആയും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.നേർച്ച ദിനമായ ഫെബ്രുവരി 12ന് രാവിലെ 9 മുതൽ 11.30 വരെ ഭക്ഷണ വിതരണവും ഉണ്ടായിരിക്കുമെന്ന് തൃത്താല മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി സെക്കീർ അറിയിച്ചു.
ഇതിനോടനുബന്ധിച്ച് ഫെബ്രുവരി 10 ചൊവ്വാഴ്ച മഗ്‌രിബ് നിസ്കാരത്തിന് ശേഷം മജ്ലിസുന്നൂർ വാർഷികവും മതപ്രഭാഷണവും സംഘടിപ്പിക്കും. മതപ്രഭാഷണത്തിൽ പ്രമുഖ വാഗ്മിയും പണ്ഡിതനുമായ ബഷീർ ഫൈസി ദേശമംഗലം പങ്കെടുക്കും. പ്രാർത്ഥനയ്ക്ക് തൃത്താല മഹല്ല് ഖത്തീബ് അബ്ബാസ് ദാരിമി നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
