കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നില്‍ എസ് എഫ് ഐ പ്രതിഷേധം; സംഘര്‍ഷാവസ്ഥ, കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് പരുക്ക്

കണ്ണൂര്‍ |  കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോര്‍ജിന് പരുക്കേറ്റ സംഭവത്തില്‍ ഡിസിസി ഓഫീസിന് മുന്നില്‍ എസ്എഫ്‌ഐ പ്രതിഷേധം. പ്രകടനവുമായെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിലേക്ക് കയറാന്‍ ശ്രമിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു.

സ്ഥലത്തെത്തിയ പോലീസ് ഗേറ്റ് പൂട്ടി, ഡിസിസി ഓഫീസിന് പരിസരത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്നും എസ്എഫ്‌ഐ പ്രവര്‍ത്തകരെ തടയുകയായിരുന്നു. അതേ സമയം ഡിസിസി ഓഫീസില്‍ നിന്നും പുറത്തുവന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും വെല്ലുവിളി മുഴക്കി. ഇതിനിടെ കല്ലേറുണ്ടായതായും ഇതില്‍ കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരിക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ഥലത്ത് വലിയ സംഘര്‍ഷ സാധ്യതയാണ് നിലനിന്നിരുന്നത്. ഇതേത്തുടര്‍ന്ന് ഡിസിസി ഓഫീസിന് മുന്നിലെ ഗതാഗതം സ്തംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം