തൃത്താല ബ്ലോക്കിലെ 2000 സംരംഭങ്ങളുടെ രൂപീകരണ പ്രഖ്യാപനവും കെ- ഇനം, ട്രൈബാന്റ് ബ്രാൻഡുകളുടെ ലോഞ്ചും മന്ത്രി എം ബി രാജേഷ് നിർവഹിച്ചു


ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ലാ മിഷൻ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. തൃത്താല ബ്ലോക്കിൽ നടപ്പിലാക്കുന്ന സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി 2000 പുതിയ സംരംഭങ്ങളുടെ രൂപീകരണ പ്രഖ്യാപനവും സംരംഭക സംഗമവും വാവനൂർ ഗാമിയോ കൺവെൻഷൻ സെന്ററിൽ നടന്നു.

കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ സംരംഭകർ ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ ബ്രാൻഡായ കുടുംബശ്രീ ഇനത്തിന്റെയും പറമ്പിക്കുളം വണ്ടാഴി മേഖലയിലെ ഗോത്രവർഗ വനിതകൾ പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വസ്ത്ര ബ്രാൻഡായ ട്രൈബാന്റിന്റെയും ജില്ലാതല ലോഞ്ച് മന്ത്രി നിർവഹിച്ചു.

നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഡോ ടി വി നിഷ അധ്യക്ഷത വഹിച്ചു. അസി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി ബി സുഭാഷ് റിപ്പോർട്ട് അവതരിപ്പിക്കുകയും കുടുംബശ്രീ സംസ്ഥാന മിഷൻ അഗ്രി പ്രോഗ്രാം ഓഫീസർ ഡോ എസ് ഷാനവാസ് പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു. ചടങ്ങിൽ ഏഴ് സി ഡി എസ് കേന്ദ്രങ്ങളിൽ നിന്നുള്ള മികച്ച സംരംഭകരെ ആദരിച്ചു. 

പതിമുഖത്തിൽ നിന്ന് വേർതിരിച്ചെടുത്ത നിറം ഉപയോഗിച്ച് ഡൈ ചെയ്ത ഷർട്ട് ട്രൈബാന്റ് മന്ത്രിക്ക് സമ്മാനിച്ചു. അസി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ് അനുരാധ സി ഡി എസ് ചെയർപേഴ്സൺമാരായ ലത സൽഗുണൻ ലീന രവി ബി എൻ എസ് ഇ പി അംഗങ്ങളായ സൗമ്യ സതീശൻ സുജാത മനോഹർ കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി ഉണ്ണികൃഷ്ണൻ എസ് വി ഇ പി തൃത്താല ബ്ലോക്ക് മെന്റർ രജനി എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം