
വടക്കാഞ്ചേരി: എങ്കക്കാട് സ്വദേശിയായ യുവ ഫുട്ബോൾ താരത്തെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എങ്കക്കാട് കളരിക്കൽ വീട്ടിൽ ആനന്ദിന്റെ മകൻ അഭിരാം (24) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ ഹുക്കിൽ ബെഡ്ഷീറ്റിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
വടക്കാഞ്ചേരി മേഖലയിലെ വിവിധ ഫുട്ബോൾ മൈതാനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അഭിരാം. വിവരം ലഭിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ ആരംഭിച്ചു.
മരണത്തിന് കാരണമെന്തെന്നത് നിലവിൽ വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് വടക്കാഞ്ചേരി പോലീസ് അറിയിച്ചു.