വാളയാർ ആൾക്കൂട്ട കൊലപാതകം: മനുഷ്യ മനസാക്ഷിയെ നടുക്കുന്ന ക്രൂരത : മാരായമംഗലം അബ്ദുൽ റഹ്‌മാൻ ഫൈസി


തൃത്താല: വാളയാറിൽ നടന്ന ആൾക്കൂട്ട കൊലപാതകം മുഴുവൻ മനുഷ്യ മനസാക്ഷിയെയും നടുക്കിയ ക്രൂരതയാണെന്നും നിയമവാഴ്ച നിലനിൽക്കുന്ന ഒരു ജനാധിപത്യ സമൂഹത്തിൽ, ഒരാളെ ആൾക്കൂട്ടം ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയത് അത്യന്തം അപലപനീയവും ആശങ്കാജനകവുമാണെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ ജനറൽ സെക്രട്ടറി മാരായമംഗലം അബ്ദുൽ റഹ്‌മാൻ ഫൈസി പ്രസ്താവിച്ചു.

മനുഷ്യരോടൊപ്പം എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച ജില്ലാ യാത്രക്ക് തൃത്താല കൂറ്റനാട് നൽകിയ സ്വീകരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ആരോപണങ്ങളുടെ പേരിൽ ഒരാളെ നിയമത്തിന്റെ മുന്നിൽ എത്തിക്കേണ്ടതിന് പകരം, സ്വയം ന്യായാധിപന്മാരായി മാറി അക്രമം അഴിച്ചുവിടുന്ന പ്രവണത സമൂഹത്തിന് ഗുരുതരമായ ഭീഷണിയാണ്. ഇത്തരം സംഭവങ്ങൾ നിയമവാഴ്ചയുടെ തകർച്ചയും മനുഷ്യ മൂല്യങ്ങളുടെ തളർച്ചയുമാണ് വ്യക്തമാക്കുന്നത്. ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ ശക്തമായ നിയമനടപടികളും കർശന ശിക്ഷകളും ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഈ സംഭവം വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്നു. കുറ്റക്കാർക്കെതിരെ രാഷ്ട്രീയമോ സാമൂഹികമോ ആയ യാതൊരു സംരക്ഷണവും നൽകാതെ, നിയമം അതിന്റെ പരമാവധി ശക്തിയിൽ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഉപനായകന്മാരായ എൻ കെ സിറാജുദ്ധീൻ ഫൈസി വല്ലപ്പുഴ, ഷൗകത്ത് ഹാജി കാരാകുർശ്ശി സന്ദേശപ്രഭാഷണം നടത്തി. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഉമർ ഓങ്ങല്ലൂർ, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രവർത്തക സമിതി അംഗം സുലൈമാൻ മുസ്‌ലിയാർ ചുണ്ടമ്പറ്റ പ്രമേയ പ്രഭാഷണങ്ങൾ നടത്തി. അബ്ദുൽ റസാഖ്‌ സഅദി ആലൂർ അധ്യക്ഷത വഹിച്ചു. കെ ഉമർ മദനി വിളയൂർ, എം വി സിദ്ധീഖ്‌ കാമിൽ സഖാഫി ഒറ്റപ്പാലം പ്രസംഗിച്ചു. കുഞ്ഞാപ്പ ഹാജി ചേക്കോട്, അസീസ് ഫൈസി കൂടല്ലൂർ, ഹാരിസ് ഹാജി ജാഥാ നായകന്മാരെ ആദരിച്ചു.

സയ്യിദ് കെ എസ് തങ്ങൾ പഴമ്പാലക്കോട്, സയ്യിദ് യാസീൻ ജിഫ്രി കല്ലടിക്കോട്, സയ്യിദ് അൻവർ സാദാത്ത് തങ്ങൾ അൽ അർഷദി നടുവട്ടം, സയ്യിദ് അബ്ബാസ് തങ്ങൾ ചാലിശ്ശേരി, സയ്യിദ് മുഹമ്മദ്‌ കമാൽ തങ്ങൾ ചാലിശ്ശേരി, സിദ്ധീഖ് ഫൈസി വാക്കട, സിദ്ധീഖ്‌ ഹാജി തില്ലങ്കാട്, ഷുഹൈബ് മുസ്‌ലിയാർ പാലക്കാട്‌, അബ്ദുൽ അസീസ് ഫൈസി കൂടല്ലൂർ, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് റഷീദ് അശ്‌റഫി ഒറ്റപ്പാലം, ജനറൽ സെക്രട്ടറി സൈദലവി പൂതക്കാട് അബ്ദുൽ ജലീൽ അഹ്സനി ആലൂർ, റിനീഷ് ഒറ്റപ്പാലം, ഉണ്ണീൻ കുട്ടി സഖാഫി പാലോട്, അലിയാർ മാസ്റ്റർ അമ്പലപ്പാറ, ഹസ്സൻ സഖാഫി കോണിക്കഴി, ജാബിർ സഖാഫി മപ്പാട്ടുകര, യൂസുഫ് സഖാഫി വിളയൂർ, ശരീഫ് ചേർപ്പുളശ്ശേരി, സ്വാലിഹ് മോളൂർ, കബീർ അഹ്സനി കെ കെ പാലം, ശറഫുദ്ധീൻ ബുഖാരി കറുകപുത്തൂർ, സ്വഫ്‌വാൻ റഹ്‌മാനി ഒതളൂർ, മുസ്തഫ അഹ്സനി ചിറ്റപ്പുറം, സിപി റിയാസ്, സൈദലവി നിസാമി അൽ അർശദി ആലൂർ, ബഷീർ സഖാഫി വണ്ടിത്താവളം സംബന്ധിച്ചു.സൈനുദ്ധീൻ ഒതളൂർ സ്വാഗതവും, മുസ്തഫ ലത്തീഫി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം