വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേരും

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും സമുന്നത സി പി എം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍. രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ല. വിദഗ്ധ സംഘത്തിന്റെ നിര്‍ദേശം കണക്കിലെടുത്ത് ഡയാലിസിസ് ആരംഭിച്ചിട്ടുണ്ട്.

അതേസമയം വിഎസിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ഇന്ന് രാവിലെ വീണ്ടും മെഡിക്കല്‍ ബോര്‍ഡ് ചേരും. ഈ മാസം 23ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വി എസിനെ തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നുമുതല്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം