ചാലിശ്ശേരി സ്വദേശി ദുബൈയിൽ ഷോക്കേറ്റ് മരണപ്പെട്ടു. ചാലിശ്ശേരി ദുബായ് റോഡ് കൊളവർണ്ണയിൽ മാനു മകൻ അജ്മൽ (24)ആണ് മരണപ്പെട്ടത്. ദുബായിൽ ഇലക്ട്രീഷ്യൻ ജോലിയുടെ ഭാഗമായ പ്രവർത്തനത്തിനിടയാണ് ഷോക്കേറ്റത് എന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച ഇന്ത്യൻ സമയം മൂന്നു മണിയോടെയാണ് സംഭവം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. സുബൈദയാണ് അജ്മലിന്റെ മാതാവ്'. അസ്ലഹ, അഫീന, നിഷ. എന്നീ മൂന്ന് സഹോദരിമാരും ഉണ്ട്.