കുമ്പിടി ജി ടി ജെ ബി സ്കൂളിൽ പേവിഷബാധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുമ്പിടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ സാർ പേവിഷബാധയെക്കുറിച്ച് വിശദമായ ക്ലാസെടുത്തു. വിദ്യാർഥിനി ദിയാനസിലിൻ കുട്ടികൾക്ക് പേവിഷബാധ തടയുന്നതിനുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സുനിത ടീച്ചർ സ്വാഗതവും സുരേഷ് മാസ്റ്റർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.