ഇന്നലെ വെള്ളിയാങ്കല്ലിലൂടെ ഒഴികിപോയ യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു

 

പാലക്കാട് മങ്കരയിൽ കാണാതായ യുവാവിന്റെ മൃതദേഹം മലപ്പുറം തിരുന്നാവായ ഭാരതപുഴയിൽ കണ്ടെത്തി പാലക്കാട്‌ മങ്കര താവളംകൊട്ടിലിൽ വീട്ടിൽ നാസറി(43)ന്റെ മൃതദേഹമാണ് തിരുന്നാവായ ബന്തർ കടവിന് സമീപത്ത് പുഴയിലെ പുൽകാട്ടിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് മൃതദേഹം കരക്കെത്തിച്ചു. മൃതദേഹം തിരൂർ ജില്ലാ ആശുപ്രതി മോർച്ചറിയിൽ നിന്നും പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ബുധനാഴ്ച്ച വെളുപ്പിനാണ് വീട്ടുകാരുമായി പിണങ്ങിയ നാസർ വീടുവിട്ടിറങ്ങിയത്. ഒമാനിൽ പ്രവാസിയായിരുന്ന നാസർ തിരിച്ചു വന്ന് ദുബായിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു. ഇതിനിടെയാണ് വീടുവിട്ടിറങ്ങിയത്. ബന്ധുക്കളുടെ പരാതിയിൽ മങ്കര പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ വെള്ളിയാഴ്ച രാവിലെ എട്ടു മണിക്കാണ് മൃതദേഹം കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം