ചാലിശ്ശേരി- കൂറ്റനാട് പാതയിൽ സെന്റർന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് കാർ കലുങ്കിലിടിച്ച് തലകീഴായി അപകടം.അപകടത്തിൽ പള്ളിപ്പുറം സ്വദേശികളായ അച്ഛനും മകനും പരിക്കേറ്റു. തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് അപകടം.
കൂറ്റനാട് ഭാഗത്ത് നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട ഇരുവരെയും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗത കാരണമാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക വിവരം. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.