എം.എൽ.എയുടെ സഹയാത്രികനായി കാറിനുള്ളിൽ പാമ്പ്!

 

മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ കാറിനുള്ളിൽ സഹയാത്രികനായി പാമ്പ്!. ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തി ഇറങ്ങാൻ നേരത്താണ് കാറിനുള്ളിൽ അപ്രതീക്ഷിത അതിഥിയെ കണ്ടത്. സംഭവത്തെക്കുറിച്ച് എം.എൽ.എ തന്നെയാണ് തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ചിത്രസഹിതം ഇക്കാര്യം അറിയിച്ചത്. 

കാറിൻ്റെ ഡാഷ് ബോർഡിന് മുകളിലായി ചുരുണ്ടുകൂടി കിടക്കുന്ന പാമ്പിൻ്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ചേര ഇനത്തിൽപ്പെട്ട പാമ്പാണെന്നാണ് പ്രാഥമിക നിഗമനം. മഴക്കാലത്ത് പാമ്പുകൾ വീടുകളിലും വാഹനങ്ങളിലുമെല്ലാം കയറാനുള്ള സാധ്യതയുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും എം.എൽ.എ മുന്നറിയിപ്പ് നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം