മുതുതലയില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

 

മുതുതല ഗ്രാമപഞ്ചായത്തില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഫെസിലിറ്റേഷന്‍ സെന്റര്‍ മുതുതല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. വിജ്ഞാന കേരളം ജനകീയ ക്യാംപെയ്‌നിന്റെ ഭാഗമായാണ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഡി.ഡബ്ല്യൂ.എം.എസ് ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സഹായം നല്‍കുക എന്നതാണ് സെന്ററിന്റെ ലക്ഷ്യം. ഇതിലൂടെ തൊഴിരഹിതരായവര്‍ക്ക് സ്വദേശത്തും വിദേശത്തും സ്വകാര്യ മേഖലയില്‍ ജോലി ലഭ്യമാക്കാന്‍ സാധിക്കും. മുതുതല ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഫെസിലിറ്റേഷന്‍ സെന്ററില്‍ ഉദ്യോഗാര്‍ഥികളെ സഹായിക്കാനായി കമ്മ്യൂണിറ്റി അംബാസിഡറുടെ സേവനവും ലഭ്യമാണ്. രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുക.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. മുകേഷ് അധ്യക്ഷനായ പരിപാടിയില്‍ മറ്റ് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം