കേരള പ്രവാസി സംഘം പെരിങ്ങോട് എ കെ ജി യൂണിറ്റ് സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി വി നബീസ ടീച്ചർ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി എ സേതുമാധവൻ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ എ വി മുഹമ്മദ്, സുബ്രമണ്യൻ, ലക്ഷ്മണൻ, പി വി ബഷീർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ഭാരവാഹികളായി സൽമ (പ്രസിഡന്റ്), പി വി ബഷീർ (സെക്രട്ടറി), സുബൈദ (വൈസ് പ്രസിഡന്റ് ), നീതു (ജോയിന്റ് സെക്രട്ടറി), ഉമ്മർ കെ വി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.