ചാലിശ്ശേരി പഞ്ചായത്ത് വനിതാ ലീഗിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥി പ്രതിഭകളെ അനുമോദിക്കുമെന്ന് ഭാരവാഹികൾ കൂറ്റനാട് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജൂൺ 3ന് രാവിലെ 10ന് ചാലിശ്ശേരി പി.പി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കെ.എം.സി.സി യു.എ.ഇ നാഷണൽ ജനറൽ സെക്രട്ടറി പി.കെ അൻവർ നഹ ഉദ്ഘാടനം നിർവഹിക്കും. കെ.എം.സി.സി ദുബൈ പ്രവർത്തക സമിതി അംഗം ഫൈസൽ തുറക്കൽ മുഖ്യാതിഥിയാവും. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.ഫാത്തിമ തഹ്'ലിയ മുഖ്യ പ്രഭാഷണം നടത്തും.
മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ് എസ്.എം.കെ തങ്ങൾ, ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് കുട്ടൻ, മുൻ പ്രസിഡണ്ടുമാരായ സുനിൽ കുമാർ, ഫൈസൽ മാസ്റ്റർ, കപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമിനക്കുട്ടി, ചാലിശ്ശേരി പഞ്ചായത്തംഗം വി.എ ശിവാസ്, ഹൈറുന്നീസ മുസ്തഫ, എം.വി സലിം, കെ.വി.കെ മൊയ്തു, യൂസഫ് പണിക്ക വീട്ടിൽ, സിദ്ധീഖ് അവുങ്ങാട്ടിൽ, പി.എസ് അബ്ദുറഹ്മാൻ, കെ.ടി സുലൈമാൻ തുടങ്ങിയവർ പങ്കെടുക്കും.
ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും വനിതാ ലീഗ് പഞ്ചായത്ത് ഉപാധ്യക്ഷയുമായ ടി.എം സാഹിറ കാദർ, സെക്രട്ടരി കെ.പി രേഷ്മ അബ്ദുൽ ലത്തീഫ്, മറ്റു ഭാരവാഹികളായ എം.പി റഹ്മത്തുന്നിസ, എ.എം ഷമീറ ലത്തീഫ്, ടി.ഐ മുനീറ ഇമ്പിച്ചി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.