തൃത്താല ബ്ലോക്ക്‌ തല പ്രവേശനോത്സവം മേഴത്തൂരിൽ നടത്തി

 

2025-26 അധ്യായന വർഷത്തിലെ തൃത്താല ബ്ലോക്ക് തല പ്രവേശനോത്സവം ജിഎച്ച്എസ്എസ് മേഴത്തൂരിൽ വച്ചു നടത്തി. പ്രവേശനോത്സവം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് വി പി റജീന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ജയ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ കൃഷ്ണകുമാർ, വാർഡ് മെമ്പർ പത്തിൽ അലി,എ ഇ ഒ കെ. പ്രസാദ് മാസ്റ്റർ, ഡയറ്റ് ഫാക്കൽറ്റി സുനിൽ അലക്സ്‌, ട്രെയിനർ വി പി ശ്രീജിത്ത്, പ്രിൻസിപ്പാൾ പി ബി ഷെൽജ, ഹെഡ്മാസ്റ്റർ ഉണ്ണികൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. കൂടാതെ സ്കൂളിന്റെ പിടിഎ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. പ്രകൃതിദത്ത വിഭവങ്ങൾ ഉപയോഗിച്ചുള്ള സുന്ദരമായ അലങ്കാരങ്ങൾ വിദ്യാലയത്തെ ആകർഷകമാക്കി. കുട്ടികൾക്ക് പഠനോപകരണ വിതരണവും പരിപാടിയുടെ ഭാഗമായി നടന്നു.

പുതിയ അധ്യായന വർഷത്തിന്റെ തുടക്കം കുട്ടികളിൽ ആത്മവിശ്വാസവും ഉത്സാഹവും നിറച്ചു കൊണ്ടായിരുന്നു. പ്രവേശനോത്സവത്തിൽ നാട്ടുകാരുടെ സജീവ പങ്കാളിത്തം സ്കൂൾ സമൂഹ- ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കുട്ടികൾക്ക് ഉജ്ജ്വലമായ വിദ്യാഭ്യാസ പരിസ്ഥിതി ഒരുക്കുന്നതിനും സഹായകമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം