തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് യുഡിഎഫ് മെമ്പർമാർ ഉപരോധ സമരം നടത്തി

 

തൃത്താല: കൂട്ടുപാത വട്ടുള്ളി കറുകപുത്തൂർ റോഡിൻ്റെ പണി പൂർത്തീകരിക്കാതെ ജനങ്ങൾ ദുരിതം അനുഭവിക്കുന്ന സാഹചര്യം ചൂണ്ടിക്കാണിച്ചു കൊണ്ട് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് മെമ്പർമാർ തൃത്താല പിഡബ്ല്യുഡി ഓഫീസിനു മുൻപിൽ ഉപരോധ സമരം നടത്തി. നിലവിൽ മഴ പെയ്താൽ റോഡിലെ വെള്ളക്കെട്ടിൽ വീണ് യാത്രക്കാർക്ക് നിരന്തരം അപകടം സംഭവിക്കുകയാണ്. 

8 മാസം കൊണ്ട് പൂർത്തീകരിക്കേണ് റോഡ് പണി രണ്ട് വർഷത്തിൽ അധികമായി തീർക്കാതെ ഇഴഞ്ഞുനീങ്ങുന്ന സാഹചര്യമാണ് ഉള്ളത്. പിഡബ്ല്യൂഡിയുടെയും വാട്ടർ അതോറിറ്റിയുടെയും അനാസ്ഥ മൂലമാണ് വർക്ക് ചെയ്യാൻ വൈകുന്നത്. പിഡബ്ല്യൂഡിയും വാട്ടർ അതോറിറ്റിയും പരസ്പരം പഴി ചാരുകയാണ്. ഉപരോധ സമരത്തെ തുടർന്ന് 15 ദിവസത്തിനുളിൽ റോഡിൻ്റെ പണി പുന്നരാരംഭിക്കും എന്ന ഉറപ്പ് അധികാരികൾ നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. 

ഇത് ഒരു സൂചന സമരമാണെന്നും പണി എത്രയും പെട്ടെന്ന് പൂർത്തികരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി യുഡിഎഫ് മുന്നോട്ട് പോകും എന്ന് യുഡിഎഫ് ചെയർമാൻ അറിയിച്ചു. മെമ്പർമാരായ പി എ വാഹിദ്, പിഎം മുസ്തഫ തങ്ങൾ, ഷംസുദ്ദീൻ, സുമയ്യ അബ്ബാസ്, യു.ഡി.എഫ് ചെയർമാൻ പി എ കാസിം കൺവീനർ മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം