തൃത്താല നിയോജകമണ്ഡലത്തിലെ യൂത്ത് കെയർ കോർഡിനേറ്റർ ആയി ശ്രീജിത്ത് ഒതളൂരും മറ്റു എട്ട് മണ്ഡലങ്ങളിലെ കോർഡിനേറ്റർമാരായി റാഫി പള്ളിയാലിൽ, മുഹമ്മദ് കൊപ്പത്, ജിതിൻ, അഖിൽ, ഷിഹാബ്, സാദിഖ്, ഷെരീഫ്, വിജിത്ത് എന്നിവരെ തിരഞ്ഞെടുത്തു. ഇവർ സ്ഥാനമേറ്റെടുക്കുന്നതിനോട് അനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അഡ്വക്കേറ്റ് ടി.എം നഹാസ് അധ്യക്ഷത വഹിച്ചു.
പുതിയ കാലഘട്ടത്തിലെ രാഷ്ട്രീയ ശൈലി ജനസേവനം ആണെന്നും യൂത്ത് കെയർന്റെ പ്രവർത്തനം പാവപെട്ടവരെയും സാധാരണക്കാരെയും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും പ്രതിസന്ധി ഘട്ടങ്ങളിൽ അവരെ സഹായിക്കാനുള്ള സന്നദ്ധ സേവന പ്രവർത്തനങ്ങൾ ആയി മാറണമെന്നും ഉത്ഘാടനം ചെയ്തുകൊണ്ട് കെപിസിസി നിർവാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ മാസ്റ്റർ പ്രസ്താവിച്ചു.
യോഗത്തിൽ ജില്ലാ യൂത്ത് കോർഡിനേറ്റർ കെ.പി ഹരി സ്വാഗതം പറഞ്ഞു,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ ഫാറൂഖ്,സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് സുബ്രഹ്മണ്യൻ, ജില്ലാ വൈസ് പ്രസിഡന്റ് ലിജിത് ചന്ദ്രൻ, ജില്ലാ സെക്രട്ടറി സനോജ് കണ്ടലയിൽ, ഡിസിസി സെക്രട്ടറിമാരായ ബാബു നാസർ,പി.ബാലൻ, മാധവദാസ്, ബ്ലോക്ക് പ്രസിഡന്റ് റെഷീദ് കൊഴിക്കര,യുഡിഫ് ചെയർമാൻ സുനിൽകുമാർ,ടി.പി മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.